കെ.എസ്.ടി.എ ചിറ്റാരിക്കൽ ഉപജില്ല കമ്മിറ്റി ബിരിക്കുളത്ത് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു
ബിരിക്കുളം : ജൂലൈ 15 ജില്ലാ മാർച്ചും ധർണ്ണയും വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കെ എസ് ടി എ ചിറ്റാരിക്കൽ ഉപജില്ല കമ്മിറ്റി എ യുപിഎസ് ബിരിക്കുളത്ത് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. കൺവെൻഷൻ കെ എസ് ടി എ ജില്ലാ ജോയിൻ സെക്രട്ടറി കെ വി രാജേഷ് ഉദ്ഘാടനം ചെയ്തു. ഇർഫാന സി.പി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻറ് പി എം ശ്രീധരൻ , വി കെ റീന, എം ബിജു, പി ജനാർദ്ദനൻ , എം വി പ്രമോദ് കുമാർ , പി അനിത, അനിതകുമാരി വി , മെയ്സൺ കെ എന്നിവർ സംസാരിച്ചു. ഉപജില്ല ജോ:സെക്രട്ടറി ഭാഗ്യേഷ് കെ സ്വാഗതവും ശ്രീലത എ ടി നന്ദിയും രേഖപ്പെടുത്തി.
No comments