ബദിയടുക്കയിലെ യുവ വനിതാഡോക്ടറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ബദിയടുക്ക: യുവ വനിതാഡോക്ടറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കന്യാപാടിയിലെ ഗോപാലകൃഷ്ണയുടെ മകൾ പല്ലവി (22)യാണ് മരിച്ചത്. കിടപ്പ് മുറിയിലെ ജനാല കമ്പിയിൽ ഷോളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവമെന്ന് കരുതുന്നു. ചെവ്വാഴ്ച രാവിലെ ഏറെനേരം കഴിഞ്ഞിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് വീട്ടുകാർ ചെന്നുനോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മംഗ്ളൂറിൽ എം ബി ബി എസ് പഠനം പൂർത്തിയാക്കി ഒരു വർഷത്തോളം സുള്ള്യയിൽ പ്രാക്ടീസ് ചെയ്ത് വന്നിരുന്നു. അടുത്തിടെയായി പ്രാക്ടീസിന് പോയിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ബദിയടുക്ക എസ് ഐ വിനോദ് കുമാറിന്റെ നേതൃത്വലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മാനസിക പ്രയാസം ഉള്ളതിനാൽ മരിക്കുകയാണെന്ന് കുറിപ്പിൽ പറയുന്നുണ്ടെന്നും മരണത്തിൽ മറ്റ് സംശയങ്ങൾ ഇല്ലെന്നും പൊലീസ് വ്യക്തമാക്കി.
No comments