Breaking News

ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദിവാസി ക്ഷേമസമിതി എളേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു


ഭീമനടി: ഇക്കഴിഞ്ഞ SSLC, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദിവാസി ക്ഷേമസമിതി എളേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു.ഭീമനടി വ്യാപാര ഭവനിൽ വെച്ച് നടന്ന അനുമോദന പരിപാടി എ.കെ.എസ്. ജില്ല സെക്രട്ടറി അശോകൻ കുന്നൂച്ചി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് എ.വി.രാജേഷ് അദ്ധ്യക്ഷനായി. ജില്ല ജോ. സെക്രട്ടറി കെ.അപ്പുക്കുട്ടൻ, ലതിക ബളാൽ, എ.കെ.എസ്.കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി രാജൻ. അത്തിക്കോത്ത്, രാജേഷ് മണിയറ, മനീഷ്.ബളാൽ, മനോജ്.ബളാൽ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി പാട്ടത്തിൽ രാഘവൻ സ്വാഗതവും, ട്രഷറർ എൻ.ടി ബിജു നന്ദിയും പറഞ്ഞു.     പി ശ്രീരാഗ്, മഹിത മനോജ്, കെ ഒ സാന്ദ്ര, വിസ്മയ മാധവൻ, ദേവിക ബിജു,എ ആർ രാധിക, ഹരിത ബാബു, രാകേന്ദു രാഘവൻ, അശ്വതി രാമചന്ദ്രൻ, വർഷ ചന്ദ്രൻ, ആതിര നാരായണൻ, ടി എം സയന,പി പി അമല, കെ കൃഷ്ണപ്രിയ,  എം ശരത്ത്

No comments