കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
അട്ടേങ്ങാനം: കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.
കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഐ സി ഡി എസ് സൂപ്പർവൈസർ നിർവ്വഹണം നടത്തിയ വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ എന്ന പദ്ധതിയിലൂടെ വീൽചെയർ, കേൾവി സഹായി, വാക്കർ എന്നിവ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം വീൽചെയർ നൽകിപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശ്രീജ പി നിർവ്വഹിച്ചു. ചടങ്ങിൽ ഐ സി ഡിഎസ് സൂപ്പർവൈസർ ശ്രീമതി ആശാലത സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ പി ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീമതി ജയശ്രീ എൻ എസ്, ശ്രീ പി.ഗോപാലകൃഷ്ണൻ, ശ്രീമതി ശൈലജ കെ, പഞ്ചായത്ത് സെക്രട്ടറി ശ്രീ ജോസഫ് എം ചാക്കോ , വിവിധ വാർഡ് ജനപ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
No comments