കണ്ണിൽ 15 സെന്റിമീറ്റർ വിര: ശസ്‌ത്രക്രിയയിലൂടെ പുറത്തെടുത്തു
കാഞ്ഞങ്ങാട് : പുതിയകോട്ടയിലെ പയ്യന്നൂർ ഐ ഫൌണ്ടേഷൻ കണ്ണാശുപത്രിയിൽ ചികിത്സക്കെത്തിയ അറുപതുകാരിയുടെ കണ്ണിൽനിന്ന് 15 സെന്റീമീറ്റർ നീളമുള്ള വിരയെ നീക്കംചെയ്‌തു. ഡോക്‌ടർ സുദീപ് കിരണാണ് ശസ്ത്രക്രിയയിലൂടെ വിരയെ നീക്കംചെയ്തത്. പരിശോധനയിൽ ‘ഡൈറോഫിലാറിയ’ വിരയാണെന്നു കണ്ടെത്തി. നായകളിൽ കാണപ്പെടുന്ന വിര കൊതുകുകളിലൂടെയാണ് മനുഷ്യ ശരീരത്തിലെത്തുന്നത്.കണ്ണിൽ വേദനയും ചുവപ്പും ചൊറിച്ചിലുമുണ്ടാകും. കണ്ണിന്റെ വെളുത്ത പാടക്കടിയിലാണ് ഇവയുണ്ടാവുക.
No comments