Breaking News

എളേരിത്തട്ട് ഇ കെ നായനാർ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു


ഭീമനടി : എളേരിത്തട്ട് ഇ കെ നായനാർ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വി പി അഭിനവ്, എം എസ് സോന, നന്ദന കെ സജീവ്, കെ കാർത്തിക്, ചൈത്ര ഗോപാൽ, അക്ഷയ് സുരേഷ്, എ എം അർജുൻ, ബി ടി അൻസാമോൾ, ഡാനി എസ് വർഗീസ് എന്നിവരെ അനുമോദിച്ചു. എളേരിത്തട്ട് പോസ്റ്റ് ഓഫീസിൽ നിന്ന് വിരമിച്ച പോസ്റ്റ്മാൻ കെ ദാമോദരനെ ചടങ്ങിൽ ആദരിച്ചു. കേരള ബാങ്ക് ഡയറക്ടർ സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. ഷൈജു അബ്രഹാം അധ്യക്ഷനായി.  ലൈബ്രറി  കൗൺസിൽ പഞ്ചായത്ത് സമിതി കൺവീനർ പി കെ രമേശൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം എ വി രാജേഷ്, പഞ്ചായത്ത് അംഗം ശാന്തികൃപ, കെ കരുണാകരൻ മാസ്റ്റർ, കെ ഒ അനിൽകുമാർ, വി അപ്പു എന്നിവർ സംസാരിച്ചു. വി അനീഷ് സ്വാഗതവും ലക്ഷ്മി മാധവൻ നന്ദിയും പറഞ്ഞു.

No comments