Breaking News

ചെറുപുഴയിൽ നിന്നും മാലോം - ഒടയംചാൽ വഴി കാഞ്ഞങ്ങാടേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് ആരംഭിച്ചു


ചെറുപുഴ നിന്നും മാലോം - ഒടയംചാൽ വഴി കാഞ്ഞങ്ങാടേക്ക് കെ.എസ്.ആർ.ടി.സി. സർവ്വീസ് ആരംഭിച്ചു. ഉത്തര മലബാർ മലയോര പാസഞ്ചേഴ്സ് അസോസിയേഷൻ , കെ.എസ്.ആർ.ടി.സി ഫാൻസ്  , വള്ളിക്കടവ് സെന്റ് സാവിയോ വിദ്യാർത്ഥികൾ തുടങ്ങിയവർ മലയോര ഹൈവേയിൽ കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട് മന്ത്രിക്കും കെ.എസ്. ആർടി അധികൃതർക്കും നിവേദനം നൽകിയിരുന്നു.ചെറുപുഴ നിന്ന് കാഞ്ഞങ്ങാടേക് കാറ്റാംകവല-മാലോം - വെള്ളരിക്കുണ്ട് വഴിയുള്ള ആദ്യ സർവ്വീസാണിത്. നിലവിൽ കാഞ്ഞങ്ങാട് നിന്നും ഇതുവഴി ചെറുപുഴക്ക്  കെ.എസ്. അർടിസി സർവ്വീസ് നടത്തുന്നുണ്ട്. ഉച്ചതിരിഞ്ഞ് 2.40 ന് ചെറുപുഴ നിന്ന് പുറപ്പെടുന്ന ബസ്സ് ചിറ്റാരിക്കാൽ , കാറ്റാംകവല , വള്ളിക്കടവ് മാലോം പുന്നക്കുന്ന് വെള്ളരിക്കുണ്ട് പരപ്പ ഒടയംചാൽ മാവുങ്കാൽ വഴി കാഞ്ഞങ്ങാട് എത്തുന്ന വിധത്തിലാണ് സർവ്വീസ് നടത്തുക. നിലവിൽ പരിമിതമായ ബസ്സ് സർവീസുകൾ മാത്രമുള്ള കൊന്നക്കാട് ഒടയംചാൽ - കാഞ്ഞങ്ങാട് റൂട്ടിലും മലയോര ഹൈവേയിലും ഈ സർവ്വീസ ഏറെ ഉപകാരപ്രദമാകും.

No comments