Breaking News

നായയുടെ നാവിൽ ചങ്ങല കുരുങ്ങി രക്ഷയായി ഡോക്ടറും ഫയർ ഫോഴ്സും


കാഞ്ഞങ്ങാട് : കല്യാൺ റോഡിലെ മധുവിന്റെ അരുമയായ വളർത്തുനായ റൂബിയുടെ നാവിൽ അബദ്ധത്തിൽ ചങ്ങലയുടെ റിങ് കുരുങ്ങി. കഴിഞ്ഞദിവസം രാത്രി എട്ടോടെ ഇതിനു ഭക്ഷണം നൽകാൻ ചെന്നപ്പോഴാണ് ചങ്ങല കുരുങ്ങിയത് ശ്രദ്ധയിൽപെട്ടത്. പിന്നിട്‌ നായയെ പുതിയ കോട്ടയിലെ ഗവ മൃഗാശുപത്രിയിലെത്തിച്ചു. അവിടെനിന്നു ഡോക്ടമാർ എം ജിഷ്ണു, കെ നിധീഷ് എന്നിവർ ചേർന്നു പരിശോധിച്ചപ്പോഴേക്കും നാവിന് നീരുവന്ന് വീർത്ത പരുവത്തിലായിരുന്നു. അനസ്തേഷ്യ കുത്തിവെച്ച് റിങ് അറുത്തുമാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നിടിതിനെ അഗ്നിരക്ഷാനിലയത്തിലെത്തിച്ചു. സിനിയർ ഫയർ ഓഫീസർ പി പ്രസാദിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ റൂബിയുടെ നാവിൽ കുരുങ്ങിയ റിംഗ് ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അറുത്തു മാറ്റി. നാവിനുണ്ടായ മുറിവുണങ്ങാൻ മരുന്ന് കുത്തിവെക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു.


No comments