Breaking News

ജില്ലയിലെ നിരവധി സ്ഥാപനങ്ങളിൽ തൊഴിൽ അവസരങ്ങൾ


കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലിംഗ് എജ്യൂക്കേറ്റേഴ്സ് നിയമനം


കുടുംബശ്രീ കമ്മ്യൂണിറ്റി കൗസിലിംഗ് എജ്യുക്കേറ്റേര്‍സിനെ ഓണറേറിയം അടിസ്ഥാനത്തില്‍ നിയമിക്കുന്നു.  യോഗ്യത ബിരുദാനന്തര ബിരുദം/ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം. അപേക്ഷകര്‍ കുടുംബശ്രീ അംഗമായിരിക്കണം. ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുന്‍ഗണന. മഞ്ചേശ്വരം ബ്ലോക്ക് പരിധിയില്‍ താമസിക്കുന്ന കന്നഡ/മലയാളം ഭാഷയില്‍ പ്രാവീണ്യമുളളവര്‍ക്കാണ് അവസരം.  

അഭിമുഖം ജൂണ്‍ 15ന് രാവിലെ 10.30ന്   സിവില്‍ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍.


അധ്യാപക ഒഴിവ്


പെര്‍ഡാല ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ് അധ്യാപക ഒഴിവ്. അഭിമുഖം ജൂണ്‍ 13ന് രാവിലെ 10ന്. ഫോണ്‍. 9447431965


ഗസ്റ്റ് ലക്ചറര്‍ നിയമനം


പെരിങ്ങോം സര്‍ക്കാര്‍ കോളേജില്‍ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍, കോഴിക്കോട് പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 13ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ നെറ്റ് യോഗ്യത ഇല്ലാത്തവരേയും പരിഗണിക്കും. ഫോണ്‍. 04985 295440, 8304816712


കയ്യൂര്‍ ചീമേനി പഞ്ചായത്തില്‍ ഒഴിവ്


കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവര ശേഖരണത്തിനും ഡാറ്റാ എന്‍ട്രിക്കുമായി ഡിപ്ലോമ ( സിവില്‍ എഞ്ചിനീയറിംഗ് ) ഐ.ടി.ഐ ( ഡ്രാഫ്റ്റ്മാന്‍, സിവില്‍ ഐ.ടി.ഐ സര്‍വ്വെയര്‍ )  യോഗ്യതയുള്ളവരെ തെരഞ്ഞെടുക്കുന്നു. അഭിമുറം ജൂണ്‍ 15ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍. ഫോണ്‍ 0467 2250322


ജില്ലാ കോഓർഡിനേറ്റർമാരുടെ ഒഴിവ്

കേരള സംസ്ഥാന യുവജന കമ്മീഷന്റെ വിവിധ പദ്ധതികളിലേയ്ക്ക് ജില്ലാ കോഓർഡിനേറ്റർമാരെയും ജില്ലാ കോ-ഓർഡിനേറ്റർമാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്  സംസ്ഥാന തല പ്രോജക്ട് കോ- ഓർഡിനേറ്റർമാരെയും ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ 13ന് രാവിലെ 10ന് നടക്കും. ജില്ലാ കോ-ഓഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത പ്ലസ്ടുവും, സംസ്ഥാന പ്രോജക്ട് കോ-ഓർഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയുമാണ്. പ്രസ്തുത മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക്  മുൻഗണന. പ്രായപരിധി 18 നും 40 നും ഇടയിൽ. താത്പര്യമുള്ളവർ പാസ്‌പോർട്ട്‌സൈസ് ഫോട്ടോ പതിച്ച അപേക്ഷ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ കമ്മീഷൻ തലത്തിൽ നടക്കുന്ന അഭിമുഖത്തിന് കൃത്യസമയത്ത് എത്തണം. അപേക്ഷ ഫോറം കമ്മീഷന്റെ www.ksyc.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ 0471 2308630.


ഇലക്ട്രോണിക്സ് വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഒഴിവ്.

മൊഗ്രാൽപൂത്തൂർ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്‌ക്കൂളിൽ ഇലക്ട്രോണിക്സ് എൻഡിനിയറിംഗ് വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ റഗുലർ പഠനത്തോടൊപ്പംനേടിയ മൂന്ന് വർഷത്തിൽ കുറാതെയുള്ള ഡിപ്ലോമ. താൽപര്യമുള്ള ജൂൺ 15 ന് രാവിലെ 11 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ 9809794930, 9400006496

കന്നഡ അധ്യാപക ഒഴിവ്


മൊഗ്രാൽ പുത്തൂർ ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ ടീച്ചർ ദിവസവേതനാടിസ്ഥാനത്തിൽ പാർട്ട്ടൈം കന്നഡ അധ്യാപക ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബിഎഡ്ഡുമാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവർ ജൂൺ 16ന് വെള്ളിയാഴ്ച്ച രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് എത്തണം. ഫോൺ 9809794930, 9400006496. 

വാക്ക് ഇൻ ഇന്റർവ്യൂ


പട്ടികജാതി വികസന വകുപ്പിന് കീഴിൽ വെള്ളച്ചാലിലെ ആൺകുട്ടികളുടെ മോഡൽ റസിഡൻഷ്യൽ സ്‌ക്കൂളിൽ ഒഴിവുള്ള മലയാളം, ഹിന്ദി, ഫിസിക്കൽ സയൻസ്, നാച്ച്വറൽ സയൻസ്, മാനേജ് കം റസിഡന്റ് ട്യൂട്ടർ എന്നീ എച്ച്.എസ്.ടി തസ്തികകളിലും, സ്‌പെഷ്യൽ ടീച്ചർ മ്യൂസിക് തസ്തികയിലും അദ്ധ്യാപക ഒഴിവ്. അഭിമുഖം ജൂൺ 16ന് രാവിലെ 9.30ന് കളക്ട്രേറ്റ് മിനികോൺഫറൻസ് ഹാളിൽ നടക്കും. യോഗ്യരായവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടഫിക്കറ്റുകൾ സഹിതം കൃത്യസമയത്ത് എത്തണം. ഫോൺ 04994 256162.

അപേക്ഷ ക്ഷണിച്ചു


കാസർകോട് ജില്ലാ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴിൽ സ്റ്റാഫ് നഴ്സ്, സെക്കന്ററി പാലിയേറ്റീവ് നഴ്സ്, അർബൻ ജെ.പി.എച്ച്.എൻ/ ആർ.ബി.എസ്.കെ നഴ്സ് എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി യോഗ്യരായ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതയും വയസ്സും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂൺ 15ന് വൈകിട്ട് 5നകം www.arogyakeralam.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. ഫോൺ 0467 2209466. 

പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്

മലബാർ ദേവസ്വം ബോർഡിന് കീഴിൽ കാസർകോട് താലൂക്കിൽ നീർച്ചാൽ ഗ്രാമത്തിലെ പെർഡാല ശ്രീ ഉദനേശ്വര ക്ഷേത്രത്തിൽ നിലവിലുള്ള പാരമ്പ്യേരേതര ട്ര്സ്റ്റിമാരുടെ ഒഴിവ്. ഹിന്ദുമതം ആചരിക്കുന്ന ആളുകൾക്ക് അപേക്ഷിക്കാം നിർദ്ദിഷ്ട അപേക്ഷ ഫോറം  മലബാർദേവസ്വം ബോർഡ്  വെബ്സെറ്റിൽ ലഭ്യമാണ്. അവസാന തീയിത ജൂൺ 21 ന് വൈകിട്ട് 5 ന് വിലാസം അസിസ്റ്റന്റ് കമ്മീഷണർ, മലബാർ ദേവസ്വം ബോർഡ്, നിലേശ്വരം.



അപേക്ഷ ക്ഷണിച്ചു


ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ വിവിധ ബ്ലോക്ക്/ മുൻസിപ്പാലിറ്റി/പട്ടികജാതി വികസന ഓഫീസുകളിൽ പ്രമോട്ടർ ഒഴിവിലേക്ക് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിയുവാക്കൾക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത പ്ലസ്ടു /തതുല്യം. പ്രായപരിധി. 18 നും 40 നും ഇടയിൽ. അവസാന തീയതി ജൂൺ 20 ന് വൈകിട്ട് 5 ന് ഫോൺ -04994 256162. 

അഭിമുഖം

വെള്ളച്ചാൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഒഴിവുള്ള സോഷ്യൽ സയൻസ്, നാച്ച്വറൽ സയൻസ്, മാനേജർ കം റസിഡന്റ് ട്യൂട്ടർ (എച്ച്.എസ്.ടി), സ്‌പെഷ്യൽ ടീച്ചർ, മ്യൂസിക് തസ്തികകളിൽ ഇന്റർവ്യൂ നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 16ന് രാവിലെ 9.30ന് കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ എത്തണം. ഫോൺ: 04994256162. 

അധ്യാപക ഒഴിവ്

മൊഗ്രാൽ പുത്തൂർ ഗവൺമെന്റ് ടെക്‌നിക് ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്. ബിരുദം, ബി.എഡ് അടിസ്ഥാന യോഗ്യത. അഭിമുഖം ജൂൺ 19ന് രാവിലെ 11ന്. ഫോൺ 9809794930, 9400006496

ഫാർമസിസ്റ്റ് നിയമനം

ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിലെ തുരുത്തി കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി നടത്താൻ പഞ്ചായത്ത് പ്രൊജക്ട് പ്രകാരം ദിവസ വേതന അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. അഭിമുഖം ജൂൺ 16ന്


പുല്ലൂർ പെരിയ പഞ്ചായത്തിൽ ഒഴിവ്

പുല്ലൂർ പെരിയ പഞ്ചായത്തിൽ വസ്തു നികുതി പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റാ എൻട്രി നടത്തുന്നതിനുമായി താൽപര്യമുള്ള ഡിപ്ലോമ (സിവിൽ എഞ്ചിനീയറിംഗ് ) , ഐ.ടി.ഐ ഡ്രാഫ്റ്റ്മാൻ , സിവിൽ ഐ.ടി.ഐ സർവേയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവരെ നിയമിക്കുന്നു. അഭിമുഖം ജൂൺ 15ന് രാവിലെ 10ന് പഞ്ചായത്ത് ഓഫീസിൽ . ഫോൺ -  0467 2234030

No comments