കൊട്ടോടി ഒരള നേതാജി പുരുഷ സ്വയംസഹായ സംഘം നേതൃത്വത്തിൽ എസ് എസ് എൽ സി , പ്ലസ് ടു ഉന്നത വിജയം നേടിയവരെ അനുമോദിച്ചു
ചുള്ളിക്കര: കൊട്ടോടി ഒരള നേതാജി പുരുഷ സ്വയം സഹായ സംഘം എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. എസ് എസ് എൽസി ഫുൾ എ പ്ലസ് നേടിയ ആര്യശ്രീ , നന്ദ കിഷോർ, പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കാർത്തിക രവീന്ദ്രൻ എന്നിവരെയാണ് അനുമോദിച്ചത്.
സംഘം പ്രസിഡൻ്റ് വി.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബാബു എന്നിവർ പ്രസംഗിച്ചു. കെ.കുമാരൻ മഞ്ഞങ്ങാനം, ഗോവിന്ദൻ ആചാരി, വി.കൃഷ്ണൻ എന്നിവർ വിജയികൾക്ക് അനുമോദനം നൽകി.
No comments