Breaking News

ജില്ലയിൽ വിവിധ തസ്തികകളിൽ ജോലി ഒഴിവ്


ജില്ലയിൽ വിവിധ തസ്തികകളിൽ ജോലി ഒഴിവ്

ലാബ് ടെക്നീഷ്യന്‍ ഒഴിവ്


കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ലാബ് ടെക്നീഷ്യന്റെ ഒഴിവ്. യോഗ്യത കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗീകരിച്ച ബി.എസ്.സി എം.എല്‍.ടി/ഡിപ്ലോമ എം.എല്‍.ടി, കേരള പാരാമെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്ട്രേഷന്‍. ആശുപത്രികളില്‍ ജോലിചെയ്ത് മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. കൂടിക്കാഴ്ച്ച ജൂണ്‍ 20ന് രാവിലെ 10.30ന് ചമ്മട്ടംവയലിലുള്ള കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍.  ഫോണ്‍ 0467 2217018, 9495680804.  


കണ്ടിജന്റ് വര്‍ക്കര്‍മാരുടെ ഒഴിവ്


ജില്ലയിലെ മുന്‍സിപ്പല്‍ ഏരിയയില്‍ ആരോഗ്യവകുപ്പിന് കീഴിലുള്ള ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കൊതുകുജന്യരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ കണ്ടിജന്റ് വര്‍ക്കര്‍മാരുടെ ഒഴിവ്. അഭിമുഖം ജൂണ്‍ 20ന് രാവിലെ 10.30ന് ചെമ്മട്ടംവയലില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരും 50 വയസ്സിന് താഴെയുള്ള കായിക ക്ഷമതയുള്ളവരായിരിക്കണം. ഫോണ്‍ 0467 2203118.


അധ്യാപക ഒഴിവ്


 ആദൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം ഹിന്ദി, മാത്തമാറ്റിക്സ്, ഫിസിക്കല്‍ സയന്‍സ് അധ്യാപക ഒഴിവ്. അഭിമുഖം ജൂണ്‍ 17ന് രാവിലെ 10.30ന്. ഫോണ്‍ 6282808854.


ചെമ്മനാട് ജമാഅത്ത് എച്ച്.എസ്.എസില്‍ എച്ച്.എസ്.ടി ഹിന്ദി, എച്ച്.എസ്.ടി ഗണിതം അധ്യാപക ഒഴിവ്.  അഭിമുഖം ജൂണ്‍ 17ന്  രാവിലെ 10ന്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌ക്കൂള്‍ ഓഫീസില്‍ കൃത്യ സമയത്ത് എത്തണം. ഫോണ്‍ 04994 237172, 04994 235128, 9947636921.

 

പരപ്പ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ എല്‍.പി.എസ്.ടി (1) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക ഒഴിവ്. ടി.ടി.സി, കെ-ടി.ഇ.ടി യോഗ്യതയുള്ള താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും ബയോഡാറ്റയും സഹിതം ജൂണ്‍ 19ന് തിങ്കളാഴ്ച്ച രാവിലെ 11.30ന് അഭിമുഖത്തിന് എത്തണം. ഫോണ്‍ 9947936373.


ആര്‍ക്കിടെക്ട് അപേക്ഷ ക്ഷണിച്ചു


കാസര്‍കോട് ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ ആര്‍ക്കിടെക്ട് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ആര്‍ക്കിടെക്ടില്‍ എഞ്ചിനീയറിംഗ് ബിരുദവും, ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റ, ഫോട്ടോ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 24ന് വൈകിട്ട് 4വരെ അപേക്ഷ തപാല്‍ വഴി സ്വീകരിക്കും. പ്രായപരിധി 35 വയസ്സ്. വിലാസം ജനറല്‍ മാനേജര്‍, ജില്ലാ നിര്‍മിതി കേന്ദ്രം, ആനന്ദാശ്രമം പി.ഒ, പിന്‍-671531. ഫോണ്‍ 8921293142

.

വിവിധ തസ്തികകളില്‍ ഒഴിവ്


v ചെറുവത്തൂര്‍ ഗവ.ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ വിവിധ തസ്തികളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. മെക്കാനിക്കല്‍ വിഭാഗം ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് 2 തസ്തികയിലേക്കുള്ള കൂടിക്കാഴ്ച്ച ജൂണ്‍ 19ന് രാവിലെ 10ന് സ്‌കൂളില്‍ നടത്തും. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയാണ് യോഗ്യത.


v ഇലക്ട്രോണിക്സ് വിഭാഗം വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച്ച ജൂണ്‍ 19ന് ഉച്ചയ്ക്ക് 2ന് നടത്തും. ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്ലോമയാണ് യോഗ്യത.


v ഇലക്ട്രിക്കല്‍ വിഭാഗം ട്രേഡ്സ്മാന്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച്ച ജൂണ്‍ 20ന് രാവിലെ 10ന് നടത്തും. യോഗ്യത ടി.എച്ച്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്.


v ഫിറ്റിംഗ് വിഭാഗം ട്രേഡ്സ്മാന്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച്ച ജൂണ്‍ 20ന് ഉച്ചയ്ക്ക് 2ന് നടത്തും. യോഗ്യത ടി.എച്ച്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് / ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്.


v കാര്‍പെന്‍ട്രി വിഭാഗം ട്രേഡ്സ്മാന്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച്ച ജൂണ്‍ 21ന് രാവിലെ 10ന് നടത്തും. യോഗ്യത ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്.


v വെല്‍ഡിംഗ് വിഭാഗം ട്രേഡ്സ്മാന്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച്ച ജൂണ്‍ 21ന് ഉച്ചയ്ക്ക് 2ന് നടത്തും. യോഗ്യത ടി.എച്ച്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂളില്‍ എത്തണം. 

 

അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് ഒഴിവ്


മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവ്. യോഗ്യത ബി.കോം, പി.ജി.ഡി.സി.എ. അഭിമുഖം ജൂണ്‍ 27ന് ചൊവ്വാഴ്ച്ച രാവിലെ 10.30ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന


പഞ്ചായത്തില്‍  ഒഴിവ്


കുംബഡാജെ ഗ്രാമ പഞ്ചായത്തിലെ വസ്തുനികുതി പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായി ഫീല്‍ഡ് തല പരിശോധന നടത്തി കെട്ടിടങ്ങളുടെ വിവര ശേഖരണവും ഡാറ്റ എന്‍ട്രിയും നടത്തുന്നതിനായി ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്), ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍, ഐ.ടി.ഐ സര്‍വ്വെയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ളവരുടെ താത്കാലിക ഒഴിവ്. കൂടിക്കാഴ്ച ജൂണ്‍ 20ന് രാവിലെ 11ന്. ഫോണ്‍ 9544206653.

No comments