Breaking News

ഉദ്ഘാടനത്തിന് തയ്യാറായി കിനാനൂർ കരിന്തളം പഞ്ചായത്തിലെ വരഞ്ഞൂർ ഛത്രപതി വായനശാല & ഗ്രന്ഥാലയം ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യും

ബിരിക്കുളം : കാട്ടിപ്പൊയിൽ, പുതുക്കുന്ന്, വരഞ്ഞൂർ ദേശക്കാരുടെ ഏറെക്കാലത്തെ പ്രതീക്ഷയാണ് ഛത്രപതി ശിവജി വായനശാല & ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനത്തിലൂടെ പൂവണിയാൻ പോകുന്നത്. നാളെ രാവിലെ (20/06/23)
പത്തുമണിക്ക് ഉത്ഘാടനം ചെയ്യും.
 ഉദ്ഘാടനം ചെയ്യുന്നത് വടക്കേ മലബാറിന്റെ കരുത്തനായ സാരഥിയും, ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടുമായ വത്സൻ തില്ലങ്കേരി ആണ്. അതോടനുബന്ധിച്ച് വിവിധ മേഖലകളിൽ കഴിവു തെളിയിച്ച നിരവധി പ്രതിഭകൾക്ക് വായനശാലയുടെ പേരിൽ സ്നേഹോപഹാരവും കൈമാറുന്നതാണ്. ആർഷ വിദ്യാ സമാജം ജില്ലാ പ്രസിഡൻറ് അഡ്വ: മധുസൂദനൻ കാഞ്ഞങ്ങാട്. ചടങ്ങിൽ പുസ്തക സമർപ്പണം നടത്തും. ചടങ്ങിലേക്ക്  മുഴുവൻ നല്ലവരായ നാട്ടുകാരും പങ്കാളികളാകണമെന്നും , ഇത് നാടിൻറെ ഉത്സവമാക്കി മാറ്റാൻ കഴിയണമെന്നും സംഘാടകസമിതി ചെയർമാൻ സുഗതൻ വരഞ്ഞൂർ അഭ്യർത്ഥിച്ചു.

No comments