കത്തി നശിച്ച മോട്ടോർ നന്നാക്കിയില്ല വെസ്റ്റ്എളേരി താലോലപൊയിൽ കോളനി നിവാസികൾ കുടിവെള്ളമില്ലാതെ ദുരിതത്തിൽ
ഭീമനടി: 2013 ൽ ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ 3-ാം വർ ഡ് താലോലപ്പൊയിൽ പട്ടികവർഗ്ഗ കോളനിയിലെ കുടിവെള്ളക്ഷാമത്തെ തുടർന്ന് കുടിവെള്ള പദ്ധതിക്ക് 14 ലക്ഷം രൂപ അനുവദിച്ചിരുന്നു. 2015 ൽ പദ്ധതി പൂർത്തികരിക്കുകയും ചെയ്തു. കോളനിയിൽ 53 ഓളം കുടുംബംഗങ്ങൾ ഉണ്ട്, കഴിഞ്ഞ മെയ് മാസത്തിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ ടാങ്കിൻ്റെ മോട്ടോർ കത്തി നശിച്ചിരുന്നു, ഇതോടെ കുടിവെള്ളം കിട്ടാതെ കഷ്ടപ്പെടുകയാണ് പ്രദേശവാസികൾ. പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. കൂടാതെ പട്ടിക വർഗ്ഗ വകുപ്പിലും ജില്ലാ കലക്ടർക്കും പരാതി നൽകിയിരുന്നു.എത്രയും പെട്ടെന്ന് കുടിവെള്ള ടാങ്കിന്റെ മോട്ടോർ റിപ്പയറിംഗ് ചെയ്ത് കിട്ടണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം.
No comments