കാസർഗോഡ് ജില്ല ലൈബ്രറി കൗൺസിൽ വായന പക്ഷാചരണ ജില്ലാതല ഉദ്ഘാടനം പരപ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. തൃക്കരിപ്പൂർ എംഎൽഎ എം. രാജഗോപാലൻ ഉദ്ഘാടനം നിർവഹിച്ചു
മലയാളികളുടെ വായന സംസ്കാരത്തിനും സാമൂഹ്യ ബോധങ്ങൾക്കും ദിശാബോധം നൽകിവരുന്ന ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ മഹനീയ നേതാക്കളായ പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19ന് ആരംഭിച്ച് ഐ വി ദാസിന്റെ ജന്മദിനമായ ജൂലൈ 7 അവസാനിക്കുന്ന വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിലിന്റെയും പരപ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെയും പരപ്പ നേതാജി വായനശാലയുടെയും സംയുക്ത അഭിമുഖ്യത്തിൽ നടന്നു.തൃക്കരിപ്പൂർ എംഎൽഎ എം. രാജഗോപാലൻ ഉദ്ഘാടനം നിർവഹിച്ചു. അതോടൊപ്പം പരപ്പ നേതാജി വായനശാലയ്ക്ക് അനുവദിച്ച താലൂക്ക് റഫറൻസ് ലൈബ്രറിയുടെ ഉദ്ഘാടനവും നടന്നു. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി. റഫറൻസ് ലൈബ്രറി ഉദ്ഘാടനം ഗ്രന്ഥ ലോകം ചീഫ് എഡിറ്റർ പി വി കെ പനയാൽ നിർവഹിച്ചു. പരപ്പ ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ എസ് എം ശ്രീപതി, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് കെ വി രജിത, വെള്ളരിക്കുണ്ട് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോസ് സെബാസ്റ്റ്യൻ, സ്റ്റാഫ് സെക്രട്ടറി പി എം ശ്രീധരൻ, എ ആർ രാജു തുടങ്ങിയവർ സംസാരിച്ചു. ഡോക്ടർ പി പ്രഭാകരൻ സ്വാഗതവും വെള്ളരിക്കുണ്ട് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ. ആർ സോമൻ നന്ദിയും പറഞ്ഞു
No comments