ജില്ലയിലെ നിരവധി വിദ്യാലയങ്ങളിൽ അധ്യാപക ഒഴിവുകൾ
അധ്യാപക ഒഴിവ്
ജി.എച്ച്.എസ്.എസ് ചെമ്മനാട്, പരവനടുക്കം സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം എച്ച്.എസ്.ഐ ഗണിതം (മലയാളം)-1, എച്ച്.എസ്.എ മലയാളം-1, എച്ച്.എസ്.എ അറബിക്-1 എന്നിവയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒഴിവ്. അഭിമുഖം ജൂണ്‍ 9ന് വെള്ളിയാഴ്ച്ച രാവിലെ 10.30ന് സ്‌കൂളില്‍. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍ 04994 239251.
അധ്യാപക ഒഴിവ്
ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കുമ്പളയില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ജൂനിയര്‍ അറബിക്, സീനിയര്‍ ഹിന്ദി തസ്തികയില്‍ അധ്യാപക ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം, ബി.എഡ്. താത്പര്യമുള്ളവര്‍ അഭിമുഖത്തിനായി അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹയര്‍ സെക്കണ്ടറി ഓഫീസില്‍ ജൂണ്‍ 9ന് രാവിലെ 10ന് എത്തണം. ഫോണ്‍ 9446432642.
അക്രഡിറ്റഡ് എഞ്ചിനീയര്‍ ഒഴിവ്
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാറടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവ്. യോഗ്യത സിവില്‍/ അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ് ബിരുദം. അഭിമുഖം ജൂണ്‍ 9ന് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി എത്തണം. ഫോണ്‍ 0467 2204048.
അധ്യാപക ഒഴിവ്
കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ് താത്ക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം ജൂണ്‍ 9ന് വെള്ളിയാഴ്ച്ച സ്‌കൂള്‍ ഓഫീസില്‍. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍ 04994 211888, 9446986892.
അധ്യാപക ഒഴിവ്
ജി.എച്ച്.എസ്.എസില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഹിന്ദി (ജൂനിയര്‍) അധ്യാപക ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30ന്. ഫോണ്‍ 9495261824.
No comments