കാഞ്ഞങ്ങാട് അതിഞ്ഞാലിൽ വാഹനാപകടം; ഓട്ടോറിക്ഷാ യാത്രക്കാരൻ മരിച്ചു
കാഞ്ഞങ്ങാട് അതിഞ്ഞാലില്‍ കാറും ഓട്ടോ റിക്ഷയും കുട്ടിയിടിച്ച് യാത്രക്കാരന്‍ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ഓട്ടോറിക്ഷയിലെ യാത്രക്കാരനായ കല്ലുരാവി പുഞ്ചാവി സ്വദേശി അബ്ദുല്‍ റഹ്മാനാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ പടന്നക്കാട്ടെ കാത്തിമിനെയും, യാത്രക്കാരായ നഫീസ, അര്‍ഷാന എന്നിവരെയും സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുന്നാളായതിനാല്‍ ചിത്താരിയിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോഴാണ് കുടുംബം അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം.
No comments