Breaking News

കണ്ണൂർ സർവകലാശാല ബി.എ ഭരതനാട്യത്തിൽ ഒന്നാം റാങ്ക് നേടിയ കാട്ടിപൊയിലെ പി.അഭിനയെ പാറപ്പള്ളി ശ്രീകൃഷ്ണ സേവാ സംഘം അനുമോദിച്ചു



നെല്ലിയടുക്കം: കണ്ണൂർ സർവകലാശാല  ഭരതനാട്യ ബിരുദത്തിൽ ( ബി.എ ഭരതനാട്യം ) ഒന്നാം റാങ്ക്  നേടിയ പി.അഭിനയെ പാറപ്പള്ളി ശ്രീകൃഷ്ണാ സേവാ സംഘം അനുമോദിച്ചു. സേവാ സംഘം പ്രസിഡണ്ട് വിശ്വനാഥൻ മലയാക്കോൾ ഉപഹാരം നൽകി. ഭാരവാഹികളായ രത്നാകരൻ, സജിത്ത്, സനൂപ്, സകേഷ് , എന്നിവർ സംബന്ധിച്ചു.

ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സ് വിദ്യാർത്ഥിനിയാണ് അഭിന. വരഞ്ഞൂർ കാട്ടിപ്പൊയിൽ ആറാട്ടുകടവിലെ പയങ്ങപ്പാടൻ വീട്ടിൽ രാമചന്ദ്രന്റേയും സതീന യുടെയും മകളാണ്.

No comments