കട്ടൂർ ഇ.കെ നായനാർ പൊതുജന വായനശാല & ഗ്രന്ഥാലയം നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു
ഒടയംചാൽ: കട്ടൂർ ഇ.കെ നായനാർ പൊതുജന വായനശാല & ഗ്രന്ഥാലയം നേതൃത്വത്തിൽ വായനശാല പരിധിയിലുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു മുഴുവൻ വിഷയങ്ങൾക്കും ഏ പ്ലസ് ലഭിച്ചവരെയും ഉന്നത വിജയികളെയും അനുമോദിച്ചു. പഞ്ചായത്ത് സമിതി കൺവീനർ ചന്ദ്രൻ സി ഉദ്ഘാടനവും അനുമോദനവും നിർവ്വഹിച്ചു. രഞ്ജിനി സി മുഖ്യാതിഥിയായി വിജയികളെ അനുമോദിച്ച് സംസാരിച്ചു. 4ാം വാർഡ് കൺവീനർ ടി.കെ നാരായണൻ , ഭാസ്കരൻ സി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി സത്യരാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിക്കുകയും ലൈബ്രേറിയൻ രേഷ്മ നന്ദിയും പറഞ്ഞു.
No comments