Breaking News

ജില്ലാ വനിത ജൂനിയർ സീനിയർ വടംവലി മൽസരം: ചുണ്ണംകുളം ടി.കെ ശ്രീധരൻ വായനശാലയും ജി എച്ച് എസ് എസ് കോടോത്തും ജി എച്ച് എസ് എസ് കുണ്ടുംകുഴിയും ജേതാക്കൾ


അമ്പലത്തറ:  ജില്ലാ വടംവലി അസോസിയേഷനും ടി.കെ.ശ്രീധരൻ വായനശാല ചുണ്ണംകുളവും സംയുക്തമായി  അമ്പലത്തറയിൽ സംഘടിപ്പിച്ച ജില്ലാ വനിത, ജൂനിയർ, സീനിയർ വടംവലി ചാംപ്യൻഷിപ്പ് ആവേശമായി. 

അണ്ടർ 17 മൽസരത്തിൽ എ ജി എച്ച് എസ് എസ് കോടോത്തും അണ്ടർ 19 ൽ  ജിഎച്ച് എസ് എസ് കുണ്ടുംകുഴിയും സീനിയർ വിഭാഗത്തിൽ  ടി.കെ ശ്രീധരൻ വായനശാല ചുണ്ണംകുളവും ജേതാക്കളായി. ടി.സി.ഗ്രന്ഥാലയം കുറ്റിക്കോൽ , ജിവിഎച്ച്എസ്എസ് കുണ്ടംകുഴിയും  രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 17ൽ ജിവിഎച്ച്എസ്എസ് കുണ്ടംകുഴി, സൗഹൃദയ കുണ്ടംകുഴിയും 19ൽ

ജിഎച്ച്എസ്എസ് ചയ്യോത്തും എ ജി എച്ച് എസ് എസ് കോടോത്തും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജൂൺ 24 ,25 തീയ്യതികളിൽ ഏറണാകുളത്ത്  നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ലാ  ടീമിൻ്റെ  സെക്ഷനും  നടന്നു. മത്സരം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

പ്രസിഡന്റ്  കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു . വായനശാല പ്രസിഡൻ്റ്  മനു പ്രസാദ്  അദ്ധ്യക്ഷനായി. വിജയികൾക്ക് അമ്പലത്തറ സബ് ഇൻസ്പെക്ടർ ടി കെ മുകുന്ദൻ സമ്മാനങ്ങൾ വിതരണം ചെയ്തു.

വടംവലി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പ്രൊഫ.പി.രഘുനാഥ് മുഖ്യാതിഥിയായി. ഗവ ഹയർ സെക്കൻഡറി സ്കൂൾ അമ്പലത്തറ എച്ച് എം. പി വി രാജേഷ്, 

പ്രിൻസിപ്പാൾ പി.പ്രശാന്ത് ,പി ടി എ പ്രസിഡൻ്റ് അബ്ദുൾ മജിദ് , സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അനിൽ ബങ്കളം, കോടോംബേളൂർ നോർത്ത് ലൈബ്രറി സമിതി  കൺവീനർ സി.ചന്ദ്രൻ, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി പ്രവീൺ മാത്യു , ജില്ലാ വൈസ് പ്രസിഡൻ്റ് സുനിൽ കോട്ടച്ചേരി,  സിപിഎം ഏഴാംമൈൽ ലോക്കൽ സെക്രട്ടറി ബാബുരാജ് അമ്പലത്തറ, കെ. ഉമേശൻഅമ്പലത്തറ എ.വി.കുഞ്ഞിരാമൻ പ്രജിത്ത് അമ്പലത്തറ  എന്നിവർ സംസാരിച്ചു.

ക്ലബ്ബ് സെക്രട്ടറി മനോജ് അമ്പലത്തറ സ്വാഗതവും 

അസോസിയേഷൻ ജില്ലാ സെക്രട്ടറി ഹിറ്റ്ലർ ജോർജ് നന്ദിയും പറഞ്ഞു.

കൃപേഷ് മണ്ണട്ട ,

രതീഷ് വെള്ളച്ചാൽ,  ബാബുകോട്ടപ്പാറ,റീജു മാസ്റ്റർ എന്നിവർ മൽസരം നിയന്ത്രിച്ചു.

No comments