Breaking News

കോടോംബേളൂർ വയമ്പ് പി. കൃഷ്ണപിള്ള സ്മാരക ഗ്രന്ഥാലയം & വായനശാല വനിതാവേദിയുടെ നേതൃത്വത്തിൽ മെൻസ്‌ട്രുവൽ കപ്പ്‌ അവബോധ ക്ലാസ്സ്‌ സംഘടിപ്പിച്ചു


ഇരിയ : കോടോംബേളൂർ വയമ്പ് പി. കൃഷ്ണപിള്ള സ്മാരക ഗ്രന്ഥാലയം & വായനശാല വനിതാവേദിയുടെ നേതൃത്വത്തിൽ മെൻസ്‌ട്രുവൽ കപ്പ്‌ അവബോധ ക്ലാസ്സ്‌ സംഘടിപ്പിച്ചു. കോടോംബേളൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജയശ്രീ എൻ. എസ് ഉദ്ഘാടനം നിർവഹിച്ചു. മെൻസ്‌ട്രുവൽ കപ്പ്‌ അവബോധ ക്ലാസ്സ് എണ്ണപ്പാറ പിഎച്ച്പിയിലെ ജെ.എച്ച്.ഐ നിമിഷ കൈകാര്യം ചെയ്തു. കോടോം ബേളൂർ സൗത്ത് നേതൃസമിതി കൺവീനർ സി. ചന്ദ്രൻ, ആശ വർക്കർ ചിത്രലേഖ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. വായനശാല സെക്രട്ടറി സുരേഷ് വയമ്പ് സ്വാഗതവും വനിതാവേദി ചെയർപേഴ്സൻ രാധിക അധ്യക്ഷതയും വനിതാവേദി കൺവീനർ നീതു നന്ദിയും പറഞ്ഞു.

No comments