Breaking News

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം; മൂന്ന് മദ്രസ അധ്യാപകർ ഉൾപ്പടെ നാല് പേർ അറസ്റ്റിൽ



മലപ്പുറം പാലപ്പെട്ടിയിൽ പോക്സോ കേസിൽ മൂന്ന് മദ്രസ അധ്യാപകർ ഉൾപ്പടെ നാല് പേർ അറസ്റ്റിൽ. പ്രായ പൂര്ത്തിയാവാത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തി എന്ന പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്.

സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിൽ ആണ് തങ്ങൾക്ക് നേരെ ഉണ്ടായ ലൈംഗിക അതിക്രമം കുട്ടികൾ വെളിപ്പെടുത്തിയത്. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മൂന്ന് കുട്ടികളുടെ മൊഴി അനുസരിച്ചു ചൈൽഡ് ലൈൻ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. വെളിയംകോട് സ്വദേശി തൈപ്പറമ്പിൽ ബാവ, മദ്രസാധ്യാപകർ പാലപ്പെട്ടി സ്വദേശികളായ പോറ്റാടി വീട്ടിൽ കുഞ്ഞഹമ്മദ്, തണ്ണിപ്പാരന്റെ വീട്ടിൽ മുഹമ്മദുണ്ണി, പാലക്കാട് സ്വദേശി മണത്തിൽ വീട്ടിൽ ഹൈദ്രോസ് എന്നിവരെയാണ് പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

മദ്രസാധ്യാപകർ മദ്രസയിൽ വെച്ചും, തൈപ്പറമ്പിൽ ബാവ സ്വന്തം വീട്ടിൽ വെച്ചുമാണ് കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പെരിന്തൽമണ്ണ മജിസ്ട്രെറ്റ്‌ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

No comments