Breaking News

കെ സുധാകരനെ അറസ്റ്റ് ചെയ്ത നടപടിയിൽ കോടോം ബേളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു


ഒടയംചാൽ : കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി യെ അറസ്റ്റ് ചെയ്ത സർക്കാർ നടപടിയിൽ പ്രതിഷേദിച്  കോൺഗ്രസ്‌ കോടോം ബേളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒടയംചാലിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പ്രതിഷേധയോഗം  കെപിസിസി മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജന:സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്റ്‌ ന്റെ അറസ്റ്റ് കൊണ്ട് പിണറായി നടത്തിവരുന്ന അഴിമതി കഥകൾ മറക്കാം എന്ന വ്യാമോഹം മാത്രം ആണെന്ന് അദ്ദേഹം പറഞ്ഞു. വ്യാജ നിയമനങ്ങളിലൂടെ അർഹതപ്പെട്ട നൂറുകണക്കിന് ഉദ്യോഗാർഥി കളുടെ അവസരം ഇല്ലാതാക്കിയ ഈ സർക്കാരിന് കാലം മാപ്പ് കൊടുക്കില്ലെന്ന് കൂട്ടി ചേർത്തു.മണ്ഡലം പ്രസിഡന്റ്‌  പി യു പത്മനാഭൻ അദ്ധ്യഷത വഹിച്ച യോഗത്തിൽ  ബളാൽ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ മധുസൂധനൻ  ബാലൂർ മുഖ്യപ്രഭാഷണം നടത്തി. സേവാദൾ സംസ്ഥാന സെക്രട്ടറി  സ്കറിയ കാഞ്ഞമല, വിൻസെന്റ് സ്കറിയ, വി ബാല കൃഷ്ണൻ ബാലൂർ, കെ ബാലകൃഷ്ണൻ, കൃഷ്ണൻ വള്ളിവളപ്പ്, മെമ്പർമാരായ ആൻസി ജോസഫ്, ജിനി ബിനോയ്‌, ജെയിൻ, ഷിന്റോ, വിനോദ് ജോസഫ്, വിനോദ്, നവാസ്, രാമചന്ദ്രൻ ഒടയഞ്ചാൽ, ഇഷാക്ക് ഒടയഞ്ചാൽ,സുബിത് ചെമ്പകശ്ശേരി,  എന്നിവർ സംസാരിച്ചു.ചടങ്ങിൽ ജിജോ മോൻ കെ സിസ്വാഗതവും വിനോദ് നായിക്കയo നന്ദിയും പറഞ്ഞു.

No comments