Breaking News

കോളംകുളം പുലയനടുക്കം സുബ്രഹ്മണ്യ കോവിൽ സന്ദർശിച്ച് ധർമസ്ഥല ട്രസ്റ്റ് അംഗങ്ങൾ ഗ്രാന്റ് വിതരണം ചെയ്തു

 


കോളംകുളം : പുനപ്രതിഷ്ഠ നവീകരണ കലശ മഹോത്സവം നടന്ന പുലയനടുക്കം സുബ്രഹ്മണ്യ കോവിലിൽ ധർമ്മസ്ഥല ട്രസ്റ്റ് അംഗങ്ങൾ സന്ദർശിക്കുകയും ധർമസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളുടെ സഹായത്തിനായി നൽകി വരുന്ന ഗ്രാന്റ് പുലയനടുക്കം കോവിലിനു വിതരണം ചെയ്യുകയും ചെയ്തു. കോവിലിന്റെ നാവികരണ പരിപാടിയും, കലശ മഹോത്സവ പരിപാടിയും കോവിലിൽ ഇതുവരെ ചെയ്തുട്ടുള്ള അനുബന്ധ സാംസ്‌കാരിക ജീവകാരുണ്യ, അനുമോദന, അന്നദാനപരിപാടികൾ അടക്കം ഉള്ള കോവിലിന്റെ വാർഷിക പ്രവർത്തനങ്ങൾ പരിശോധിച്ചാണ് ട്രസ്റ്റ് ഗ്രാന്റ് നൽകുവാൻ തീരുമാനിച്ചത് കോവിലിൽ സന്ദർശന പരുപാടിയിൽ ധർമസ്ഥല ട്രെസ്റ്റ് അംഗങ്ങളെ സ്വീകരിക്കാൻ ആഘോഷ കമ്മിറ്റി ചെയർമാൻ പി ടി ലാലുവും ക്ഷേത്ര ഭരണ സമിതി അംഗങ്ങളടക്കം നുറോളം കോവിലിൽ എത്തിച്ചേർന്നു.ധർമസ്ഥല ട്രെസ്റ്റിലെ ചന്ദ്രഗിരി മേഖല സൂപ്പർവൈസർ ബാലകൃഷ്ണ പ്രോഗ്രാം ഓഫീസർ മുകേഷ് എന്നിവർ കോവിൽ സന്ദർശിച്ച സംഘത്തിൽ ഉണ്ടായിരുന്നു

No comments