പരപ്പ ഇടത്തോട് റോഡരികിൽ അപകടാവസ്ഥയിൽ നിന്നിരുന്ന മരം മുറിച്ചു മാറ്റി
പരപ്പ : പരപ്പ ഇടത്തോട് പരപ്പ ഇടത്തോട് റോഡരികിൽ അപകടാവസ്ഥയിൽ അടിഭാഗം ദ്രവിച്ചു വീഴാറായി നിന്നിരുന്ന മരം മുറിച്ചു മാറ്റി. വിദ്യാർത്ഥികൾ അടക്കം നടന്നു പോകുന്ന വഴിയരികിലാണ് നിലംപതിക്കാവുന്ന തരത്തിൽ മരം ഉണ്ടായിരുന്നത്. ഇന്ന് രാവിലെയാണ് ഇലക്ട്രിക് ലൈനിന്റെ മുകളിൽ വീഴാറായി നിന്നിരുന്ന മരം മുറിച്ചു നീക്കിയത്. മലയോരം ഫ്ലാഷിലടക്കം മുൻപ് അപടാവസ്ഥ ചൂണ്ടിക്കാട്ടി വാർത്ത വന്നിരിന്നു. കൂടാതെ പരപ്പയിലെ പൊതുപ്രവർത്തകൻ എം പി ജോസഫ് പരാതിയും കൊടുത്തിരുന്നു. മഴ ശക്തമാവുന്നതിന് മുൻപ് തന്നെ മരം മുറിച്ചുമാറ്റി അപകടാവസ്ഥ ഒഴിവാക്കിയതിലുള്ള ആശ്വാസത്തിലാണ് നാട്ടുകാരും വഴിയാത്രക്കാരും. വെള്ളരിക്കുണ്ട് പോലീസ് അടക്കം സ്ഥലത്ത് എത്തിയിരുന്നു
No comments