Breaking News

മലയോരത്ത് കൂടി കാഞ്ഞങ്ങാട്–കൽപ്പറ്റ സർവീസ്‌ പരിഗണനയിൽ അപേക്ഷ എംഡിക്ക് കൈമാറിയെന്ന് ഗതാഗതമന്ത്രി

  

കാഞ്ഞങ്ങാട് : കണ്ണൂർ, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് കാഞ്ഞങ്ങാടുനിന്ന് മലയോരത്തുകൂടി കൽപ്പറ്റയിലേക്ക്‌ കെഎസ്ആർടിസി സർവീസ്‌ ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി ആന്റണി രാജു. ഇ ചന്ദ്രശേഖരൻ എംഎൽഎ നൽകിയ നിവേദനം കെഎസ്ആർടിസി എംഡിക്ക് കൈമാറിയതായി മന്ത്രിവ്യക്തമാക്കി. പ്രസ്‌തുത റൂട്ടിൽ സർവീസിനുള്ള സാധ്യതാപഠനം നേരത്തെ നടത്തിയിരുന്നു. അനുകൂല റിപ്പോർട്ട് കഴിഞ്ഞ വർഷം ജനുവരിയോടെ ചീഫ് ഓഫിസിലെത്തി. തുടർ നടപടി ഇല്ലാത്തതോടെയാണ് മന്ത്രിക്ക്‌ മുന്നിൽ പരാതിയുമായെത്തിയത്.
നിലവിൽ വെള്ളരിക്കുണ്ടിൽനിന്ന്‌ വയനാട്ടിലേക്കുള്ള എല്ലാ സർവീസുകൾക്കും പ്രതിദിനം ഇരുപതിനായിരം രൂപയോളം വരുമാനം ലഭിക്കുമ്പോഴാണ് അധികൃതർ സർവീസ് ആരംഭിക്കാത്തത്. പുതിയ സർവീസ് ടൂറിസ്റ്റുകൾക്കും ഉപകാരപ്രദമാകും. കൂടുതൽ സർവീസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മലയോര മേഖല പാസഞ്ചേഴ്സ് അസോസിയേഷൻ കൺവീനർ എം വി രാജുവും അധികൃതർക്ക് നിവേദനം നൽകിയിരുന്നു.
വെള്ളരിക്കുണ്ടിൽനിന്ന് രാവിലെ 5.30 നും, 6.15നും മാനന്തവാടി സർവീസുകൾ പോയാൽ പിന്നീട് 12.45നെ ബത്തേരിയിലേക്ക് സർവീസുള്ളൂ. കാലിച്ചാനടുക്കം ചെമ്മട്ടംവയൽ റോഡ് മെക്കാഡം ചെയ്തതോടെ ഇതുവഴി കൊന്നക്കാടേക്കും ചെറുപുഴയിലേക്കും സർവീസ് തുടങ്ങണമെന്നും ആവശ്യമുണ്ട്.

No comments