Breaking News

മാലിന്യം വലിച്ചെറിഞ്ഞ പഞ്ചായത്ത്‌ 
ജീവനക്കാർക്ക് പിഴ കാറഡുക്ക പഞ്ചായത്ത് സെക്രട്ടറിയാണ് പിഴ ചുമത്തിയത്.




മുള്ളേരിയ : പഞ്ചായത്ത് ഓഫീസിൽനിന്ന് മാലിന്യം വലിച്ചെറിഞ്ഞ ജീവനക്കാർക്ക് പിഴ ശിക്ഷ. ഭക്ഷണമാലിന്യങ്ങൾ പുറത്തേക്കെറിഞ്ഞ പഞ്ചായത്ത്‌ ജീവനക്കാർക്കെതിരെ കാറഡുക്ക പഞ്ചായത്ത് സെക്രട്ടറിയാണ് പിഴ ചുമത്തിയത്.
മുള്ളേരിയ ടൗണിലെ പഞ്ചായത്ത്‌ ഷോപ്പിങ് കോംപ്ലക്സിലാണ് പഞ്ചായത്ത്‌ ഓഫീസ് പ്രവർത്തിക്കുന്നത്. പഞ്ചായത്ത് ജീവനക്കാർ ഭക്ഷണം കഴിച്ചശേഷം മാലിന്യങ്ങൾ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ മേൽക്കൂരയിൽ എറിഞ്ഞതിനാണ് പിഴ.
10000 രൂപ പിഴയിട്ടെങ്കിലും ജീവനക്കാരിൽ ചിലർ പിഴയൊടുക്കാൻ തയ്യാറായില്ല. എന്നാൽ അഞ്ചുജീവനക്കാർ ചേർന്ന് 4235 രൂപ പിഴ നൽകി. മറ്റുള്ളവർക്ക് നോട്ടീസ് നൽകിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.
മാലിന്യവിമുക്തി പ്രവർത്തനത്തിൽ മാതൃക കാണിക്കേണ്ടവർ കുറ്റം ചെയ്‌തതിനാണ്‌ പിഴയൊടുക്കാൻ നോട്ടീസ് നൽകിയതെന്ന്‌ സെക്രട്ടറി പറഞ്ഞു.


No comments