മലേറിയ മാസാചരണം; വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ബളാൽ കൊന്നനംകാട് അതിഥി തൊഴിലാളികൾക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്തി
വെള്ളരിക്കുണ്ട്: മലേറിയ മാസാചരണത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ബളാൽ കൊന്നനംകാട് ഡിവോൺ ക്വാറിയിൽ അതിഥി തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക മെഡിക്കൽ ക്യാമ്പും മലേറിയ രക്ത പരിശോധനയും ബോധവൽകരണവും നടത്തി. ക്വാറി മാനേജർ എ സുധീർ സ്വാഗതം പറഞ്ഞു. ഡോ ഷിനിൽ വി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സന്ധ്യ ശിവൻ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പക്ടർ അജിത് സിഫിലിപ്പ് ,ജൂ ഹെൽത്ത് ഇൻസ്പക്ടർ ഷെറിൻ വൈ എസ് ,നിരോഷ വി , ജൂ പബ്ലിക് ഹെൽത്ത് നഴ്സ് അനുപമ പി ഡി , ഫാർമസിസ്റ്റ് ധന്യ ടി.വി എന്നിവർ സംസാരിച്ചു. മിഡിൽ ലെവൽ സർവീസ് പ്രൊവൈഡർ സുജ മോൾ സ്കറിയ നന്ദി പറഞ്ഞു. ക്യാമ്പിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അൻപതോളം തൊഴിലാളികൾ പങ്കെടുത്തു.
No comments