പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ട്രൈബൽ ഹെൽത്ത് നഴ്സ് ഒഴിവിലേക്ക് പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സഞ്ജീവനി പ്രൊജക്ടിന്റെ ഭാഗമായി ബ്ളോക്ക് ട്രൈബൽ ഹെൽത്ത് നഴ്സ് തസ്തികയിൽ ജോലി ചെയ്യുന്നതിന് നഴ്സിംഗ് യോഗ്യതയുള്ള പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനായി ക്ഷണിക്കുന്നു. പരപ്പ ബ്ളോക്കിന്റെ പരിധിയിലുള്ള പഞ്ചായത്തുകളിൽ ആയിരിക്കും നിയമനം. അതാത് പഞ്ചായത്തിൽ താമസിക്കുന്നവർക്ക് മുൻഗണന നൽകും. ഓരോ പഞ്ചായത്തിലും ഒന്നിൽ കൂടുതൽ ആളുകളെ നിയമിക്കുന്നതാണ്. പട്ടികവർഗ മേഖലയിലെ കോളനികളിലെ ആരോഗ്യ പ്രവർത്തനവും സംഘാടനവുമാണ് പ്രധാന ജോലി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ട്രയിനിംഗ് നൽകും. വാർഷിക പ്രൊജക്ട് കാലത്ത് പ്രതിമാസ ഹോണറേറിയം 10000/- രൂപ വീതം നൽകും.
പനത്തടി, കള്ളാർ , എണ്ണപ്പാറ, കരിന്തളം , ബളാൽ , വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി എന്നീ പഞ്ചായത്തുകളിലായിരിക്കും നിയമനം. ജൂലൈ 3 ന് രാവിലെ 10 മണിക്ക് അതാത് പഞ്ചായത്തുകളിൽ വച്ച് പരപ്പ ബ്ളോക്ക് ഇന്റർവ്യൂ ബോർഡ് ഉദ്യോഗാർത്ഥികൾക്ക് അഭിമുഖം നടത്തുന്നതും ബ്ളോക്ക് പഞ്ചായത്ത് തലത്തിൽ ലിസ്റ്റ് തയ്യാറാക്കുന്നതുമാണ്. അഭിമുഖ തീയതി ജൂലൈ 3 സമയം : രാവിലെ 10 മണി. സ്ഥലം : മുകളിൽ സുചിപ്പിച്ച അതാത് പഞ്ചായത്ത് ഓഫീസുകൾ .
കൂടുതൽ വിവരങ്ങൾക്ക് 9847278945 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
No comments