Breaking News

ആലക്കോട് വൻ കഞ്ചാവ് വേട്ട; നാലു കിലോ കഞ്ചാവുമായി ഒറ്റത്തെ സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിൽ


ആലക്കോട്: ആലക്കോട് വന്‍ കഞ്ചാവ് വേട്ട. നാലു കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍.  ഇന്ന് പുലര്‍ച്ചെ 02:00 മണിയോടെ ആലക്കോട് പോലീസ് ഉം കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് ഉം സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ ആണ് ആലക്കോട് ഒറ്റത്തെ സ്വദേശികളായ പുത്തന്‍പുരയില്‍ അലക്‌സ് ഡോമിനിക് (23), ഊഴിക്കാട്ട് വിമലേഷ് സുനില്‍ (23) എന്നിവര്‍ പിടിയിലായത്.


പ്രതികള്‍ സഞ്ചരിച്ച KL 04 AL 4690 നമ്പര്‍ മോട്ടോര്‍ സൈക്കിള്‍ ഉം പോലീസ് പിടിച്ചെടുത്തു. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്കു കിട്ടിയ രഹസ്യ വിവര പ്രകാരം നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി: വി. രമേശന്റെ മേല്‍ നോട്ടത്തില്‍ നടത്തിയ പരിശോധന യിലാണ് പ്രതികള്‍ പിടിയിലായത്. മംഗലാപുരം ഭാഗത്തു നിന്നും കഞ്ചാവ് കൊണ്ട് വന്നു നാട്ടില്‍ വില്‍പ്പന നടത്താറാണ് പ്രതികളുടെ പതിവ്. രണ്ടു പൊതികളിലായി 3.605 കിലോ ഗ്രാം കഞ്ചാവ് ആണ് പിടികൂടിയത്.


മാസങ്ങളായി ലഹരി വിരുദ്ധ സ്‌ക്വാഡ് ന്റെ നിരീക്ഷണത്തില്‍ ഉള്ള പ്രതികളാണ് ഇന്ന് പിടിയിലായത്. പ്രതികളെ ആലക്കോട് എസ്.ഐ: പി. വിജേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാകേഷ്, ഗിരീഷ് കുമാര്‍, കോളിന്‍ ഫിലിപ്പ് എന്നിവരും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

No comments