Breaking News

ഗവ : ഹയർസെക്കൻഡറി സ്കൂൾ മാലോത്ത് കസബയിൽ പരിസ്ഥിതി ദിനാചരണം വിപുലമായി ആചരിച്ചു


 മാലോം : കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗം കാസർഗോഡും എസ്പിസി യൂണിറ്റ് മാലോത്ത് കസബയും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. കുടിവെള്ളക്ഷാമം രൂക്ഷമായിരുന്ന കസബ സ്കൂളിൻ്റെ സമീപ പ്രദേശത്തെ വീടുകളിൽ എസ് പി സി കേഡറ്റുകൾ മഴക്കുഴികൾ നിർമ്മിച്ചു നൽകി. എല്ലാ എസ്പിസി കേഡറ്റുകളും അവരവരുടെ വീടുകളിൽ മഴക്കുഴികൾ നിർമ്മിച്ചതിനുശേഷം ആണ് സ്കൂളിൻ്റെ സമീപത്തെ വീടുകളിലും മഴക്കുഴികൾ നിർമ്മിക്കാൻ തീരുമാനിച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാർ ഫല വൃക്ഷ തൈകളുടെ വിതരണ ഉദ്ഘാടനം നടത്തി. പ്രകൃതി സംരക്ഷണ പ്രതിജ്ഞ ഏറ്റൂ ചൊല്ലിയ കേഡറ്റുകൾ മഴവെള്ളം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സമൂഹത്തെ അറിയിക്കാനായി സന്ദേശ യാത്രയും സംഘടിപ്പിച്ചു.  പിടിഎ പ്രസിഡണ്ട് സനോജ് മാത്യു ഫ്ലാഗ് ഓഫ് ചെയ്ത സന്ദേശ യാത്രയിൽ കേഡറ്റുകൾ മഴവെള്ള കൊയ്ത്തിനെ സംബന്ധിക്കുന്ന ലഘുലേഖ വിതരണവും നടത്തി. ഹെഡ്മാസ്റ്റർ ചുമതലയുള്ള പ്രസാദ് എം കെ ,സ്റ്റാഫ് സെക്രട്ടറി പ്രശാന്ത് വി എൻ, എസ് പി സി ചുമതലയുള്ള ജോജിത പിജി, സുഭാഷ് വൈ എസ് ,അധ്യാപകനായ ജോബി ജോസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.



No comments