Breaking News

ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ മാലോത്ത് കസബ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനാചരണം നടത്തി


വെള്ളരിക്കുണ്ട്: കാസർകോട് ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ മാലോത്ത് കസബ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനാചരണം നടത്തി.

ഒളിമ്പ്യൻ മാത്യു ദീപശിഖ തെളിയിച്ചു. സ്കുളിലെ കായിക താരം മാർട്ടിൻ സെബാസ്റ്റ്യൻ ദീപശിഖ ഏറ്റുവാങ്ങി. ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അച്യുതൻ മാസ്റ്റർ ഒളിമ്പിക്സ് ദിനാചരണം ഉദ്ഘാടനം ചെയ്തു.  പി.ടി.എ പ്രസിഡണ്ട് സനോജ് മാത്യു അധ്യക്ഷത വഹിച്ചു. അധ്യാപകൻ പ്രസാദ് എം.കെ സ്വാഗതം പറഞ്ഞു. എസ്.എം.സി ചെയർമാൻ ദിനേശൻ കെ, പി.ടി.എ അംഗം ചന്ദ്രൻ, പി.ജോസഫ്, ജോജിത പി.ജി, ജീന പി.ബി, മഞ്ജു കെ വി , ജില്ലാ വുഷു അസോസിയേഷൻ സെക്രട്ടറി അനിൽകുമാർ, കരാട്ടെ അസോസിയേഷൻ ജില്ലാ സെക്രട്ടറി സെബാസ്റ്റ്യൻ, സ്റ്റാഫ് സെക്രട്ടറി പ്രശാന്ത് വി.എൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സ്ക്കൂളിലെ കായിക താരങ്ങളും വിദ്യാർത്ഥികളും അണിനിരന്ന ദീപശിഖാ പ്രയാണവും നടന്നു. കായിക താരങ്ങൾക്കൊപ്പം എസ്.പി.സി സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി എന്നിവയിലെ കുട്ടികളും പങ്കെടുത്തു.




No comments