'മെഡിസിപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക': കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (സിഐടിയു) കിനാനൂർ യൂണിറ്റ് സമ്മേളനം ചോയ്യങ്കോട് സമാപിച്ചു
ചോയ്യങ്കോട്: മെഡിസിപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണമെന്ന് കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ സി ഐ ടി യു കിനാനൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. യൂണിയൻ ഏരിയാസെക്രട്ടറി കെ.രഘു ഉൽഘാടനം ചെയ്തു. വി.സുകുമാരൻ അധ്യക്ഷനായി. എസ് എസ് എൽ സി. പ്ലസ് ടു ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബാങ്ക് ജീവനക്കാരുടെ മക്കളായ തേജസ്വിനി മോഹൻ . എം. മിനാൽ സി.പി. അഭിരാം രാജ് . സി.പി. നന്ദനാരാങ് ടി.പി. നന്ദകുമാർ എന്നിവർക്ക് പാറക്കോൽ രാജൻ ഉപഹാരം നൽകി. ഏരിയാ പ്രസിഡണ്ട് കെ.രാജൻ . കെ.വി.ശശിധരൻ.വി. രാജേഷ് എന്നിവർ സംസാരിച്ചു. ടി.പി. വിജിനേഷ് സ്വാഗതം പറഞ്ഞു
ഭാരവാഹികൾ: പി.കെ.ബിന്ദു. പ്രസിഡണ്ട്) വി.സുകുമാരൻ (വൈ.പ്രസി) ടി.പി. വിജിനേഷ് (സെക്രട്ടറി) വി.വി.ഉഷാകുമാരി (ജോ: സെക്രട്ടറി)
No comments