ഒപ്പമുണ്ട് ഓട്ടോ കൂട്ടായ്മ ; മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ച് കൊന്നക്കാട് ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളികൾ
കൊന്നക്കാട് :പരിമിതികൾക്കുള്ളിൽ നിന്ന് മിന്നുന്ന വിജയം നേടുന്ന മലയോരത്തെ വിദ്യാർത്ഥികൾ എന്നും സമൂഹത്തിന് മാതൃകയാണ്. കേരള അതിർത്തി ഗ്രാമമായ കാസറഗോടിന്റെ കിഴക്കെ അറ്റത്തുള്ള കൊന്നക്കാടും പരിസര പ്രാദേശത്തും എസ് എസ് എൽ സി ക്കും, ഹയർ സെക്കണ്ടറി പരീക്ഷയിലും മിന്നും വിജയം നേടിയ വിദ്യാർത്ഥികളെ വീട്ടിൽ എത്തി ആദരിച്ച് വേറിട്ട മാതൃകയാകുകയാണ് കൊന്നക്കാട് ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളികൾ. ടൗൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓട്ടോ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികളെ വീട്ടിൽ എത്തി ആദരിച്ചത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന ഓട്ടോ കൂട്ടായ്മ മുൻപും സാമൂഹികസേവന പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. ഓട്ടോ കൂട്ടായ്മ പ്രസിഡന്റ് ബിജു ബി , വൈസ് പ്രസിഡന്റ് ദിബാഷ്,സെക്രട്ടറി രഞ്ജിത്ത്, ജോ:സെക്രട്ടറി വിനു തോട്ടോൻ,സബിൻ, റെനി സുധീഷ്, സന്തോഷ്, രാജേഷ്, ബിജു ടോമി, രാഹുൽ, സച്ചിൻ ബിജോ, ഷിജു, ഹരി എന്നിവർ നേതൃത്വം നൽകി.
No comments