Breaking News

ജില്ലാ വടംവലി : ഗവ.ഹൈസ്‌കൂൾ ബാനം ജേതാക്കൾ ഫൈനലിൽ ജി.എച്ച്‌.എസ്.എസ് പരപ്പയെയാണ് തോൽപ്പിച്ചത്


ബാനം: ജില്ലാ വടംവലി അസോസിയേഷന്റെ നേതൃത്വത്തിൽ മുന്നാട് നടന്ന ജില്ലാ സബ്ജൂനിയർ വടംവലി ചാമ്പ്യൻഷിപ്പിൽ പതിനഞ്ച് വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ ബാനം ഗവ.ഹൈസ്‌കൂൾ ജേതാക്കളായി. ഫൈനലിൽ ജി.എച്ച്‌.എസ്.എസ് പരപ്പയെയാണ് തോൽപ്പിച്ചത്. അനാമികഹരീഷ്, പി.ശ്രാവണ, ടി.വി അഞ്ജിത, ടി.ടി തുഷാര, വന്ദന, എൻ.എസ് സാന്ദ്ര, വി.ശിവാത്മജ, കെ.വി അനുശ്രീ, എം.എ അനഘ, ഋതുപർണ്ണജയൻ എന്നിവരാണ് ടീം അംഗങ്ങൾ. കോച്ച്: മണി മുണ്ടാത്ത്, പി.അഭിനി.

No comments