പനത്തടി : കടം വാങ്ങിയ 1000 രൂപ തിരികെ കൊടുക്കാത്തതിലുള്ള വിരോധത്താൽ യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു. പനത്തടി പാടികൊച്ചിയിലാണ് സംഭവം. പനത്തടി പാടികൊച്ചിയിലെ സദാശിവ (23) തലക്ക് അടിയേറ്റ് ചികിത്സയിലുള്ളത്. പാടികൊച്ചി സ്വദേശി കിരൺ (32) ആണ് മരത്തിന്റെ റീപ്പ് കൊണ്ട് ആക്രമിച്ചത്. പാടികൊച്ചി ദോഡ്ഡമന ബസ്സ്റ്റാൻഡിൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുബോൾ ആയിരുന്നു ആക്രമണം. പരിക്കേറ്റ സദാശിവയെ സുള്ള്യയിലെ കെ വി ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
No comments