പനത്തടി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും വേനൽകാലത്ത് വിതരണം ചെയ്യാനുള്ള കുടിവെള്ളം നൽകിയ പി രാമചന്ദ്രസറളായയെ ആദരിച്ചു.
പാണത്തൂർ : കുടിവെള്ള ക്ഷാമം രൂക്ഷമായ പനത്തടി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും വിതരണം ചെയ്യാൻ ആവശ്യമായ കുടിവെള്ളം നൽകിയ പാണത്തൂർ ചിറംകടവിലെ പി രാമചന്ദ്രസറളായർക്ക് നാടിൻ്റെ ആദരം.പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഹോസ്ദുർഗ്ഗ് എംഎൽഎ ഇ ചന്ദ്രശേഖരൻ രാമചന്ദ്രസറളായയെ പൊന്നാട അണിയിച്ച് ആദരിച്ചു.കഴിഞ്ഞ കുറച്ച് വർഷങ്ങളായി പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വിതരണം നടത്തുന്ന കുടിവെള്ളം ശേഖരിക്കുന്നത് ഇദ്ദേഹത്തിൻ്റെ പറമ്പിലെ കുഴൽ കിണറിൽ നിന്നാണ്. ഈ വർഷം ഏപ്രിൽ മാസം മുതൽ ജൂൺ മാസം വരെയുള്ള രണ്ടര മാസക്കാലം ദിവസേന എഴുപതിനായിരം ലിറ്റർ വെള്ളമാണ് ഇദ്ദേഹത്തിൻ്റെ കിണറിൽ നിന്ന് ശേഖരിച്ച് വിതരണം നടത്തിയത്. ആഴ്ചകൾക്ക് മുമ്പ് പരിയാരത്ത് ടാങ്കർ ലോറി മറിഞ്ഞ് ഡീസൽ ചോർന്ന് കുടിവെള്ളം മലിനമായ കുടുംബങ്ങൾക്ക് വിതരണം ചെയ്ത് വരുന്ന കുടിവെള്ളവും ഇദ്ദേഹത്തിൻ്റെ കിണറ്റിൽ നിന്നാണ് രേഖരിക്കുന്നത്. സമീപ പ്രദേശങ്ങളിലെ 8 ഓളം കുടുംബങ്ങൾ വർഷങ്ങളായി കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഇദ്ദേഹത്തിൻ്റെ കിണറിനെയാണ്.
ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ ദിനേശ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എം കുര്യാക്കോസ്, സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻമാരായ ലത അരവിന്ദ്, ബി രാധാകൃഷ്ണഗൗഡ, സുപ്രിയ എസ്, മെമ്പർമാരായ കെ.ജെ ജയിംസ്, കെ.കെ വേണുഗോപാൽ, ഹരിദാസ്, എൻ വിൻസൻ്റ്, പ്രീതി കെ.എസ്, ബിജു സി ആർ ,സൗമ്യമോൾ പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
No comments