സി എച്ച് എം കെ എസ് ഗവ:ഹൈസ്കൂൾ പെരുമ്പട്ടയിൽ വായനവാരാചാരണത്തിന്റെ ഭാഗമായി പി എൻ പണിക്കർ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സിഎംകെ കള്ളാർ നിർവ്വഹിച്ചു
കുന്നുംകൈ : സി എച്ച് എം കെ എസ് ഗവ:ഹൈസ്കൂൾ പെരുമ്പട്ട യിൽ വായനവാരാചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പി എൻ പണിക്കർ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും പ്രശസ്തനായ പ്രാദേശിക കലാകാരൻ സിഎംകെ കള്ളാർ നിർവ്വഹിച്ചു.
തന്റെ കവിതാപുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് നൽകി അദ്ദേഹം മാതൃക കാണിച്ചു . ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ സതീഷ്കുമാർ അധ്യക്ഷത വഹിച്ചു, മദർ പി ടി എ ശ്രീമതി ശാകിറ, സീനിയർ അസിസ്റ്റന്റ് റഷീദ ടീച്ചർ ആശംസകൾ അർപ്പിച്ചു. പ്രധാനധ്യാപിക രമാദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷാജഹാൻ മാഷ് നന്ദിയും പറഞ്ഞു.
No comments