Breaking News

വെള്ളരിക്കുണ്ട് വടക്കാക്കുന്നിൽ ജില്ലാ കലക്ടർ മിന്നൽ സന്ദർശനം നടത്തി


വെള്ളരിക്കുണ്ട്: വടക്കാക്കുന്നിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഖനന - ക്രഷർ പ്രദേശത്തേക്ക് ജില്ലാ കലക്ടർ ഇമ്പശേഖർ മിന്നൽ സന്ദർശനം നടത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണിയാകുന്ന മൺകൂനയും , പാരിസ്ഥിതിക കമ്മിറ്റി നൽകിയ ലൈസൻസിൽ നിർദ്ദേശിക്കുന്ന ഗ്രീൻ ബെൽറ്റ് ബഫർ സോണിൻ്റെ ലംഘനം ഉൾപ്പെടെ കലക്ടർ പരിശോധിച്ചു. ശേഷം വടക്കാക്കുന്ന് സംരക്ഷണ സമിതിയുടെ സമരപന്തൽ സന്ദർശ്ശിക്കുകയും ജനങ്ങളുടെ പരാതി കേൾക്കുകയും ചെയ്തു.ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ക്വാറിയിലേക്ക് റോഡ് നിർമ്മിക്കുവാൻ ഓവ്ചാൽ നികത്തിയതും പരിശോധിച്ചു. പരാതി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കലക്ടർ ജനങ്ങൾക്ക് ഉറപ്പ് നൽകി. വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി.മുരളി, റവന്യൂ ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ കൂടെയുണ്ടായി. സംരക്ഷണ സമിതി കൺവീനർ ടി.എൻ.അജയൻ, കാരാട്ട് ശ്രീ ചാമുണ്ഡേശ്വരി ഗുളികൻ ദേവസ്ഥാന പ്രസിഡൻ്റ് എം.സജീവൻ, സെക്രട്ടറി കെ.സുരേശൻ, ശാരദ, നാരായണി എന്നിവർ സംസാരിച്ചു.

No comments