യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ റിമാന്റിൽ
പരപ്പ: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവറെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റുചെയ്തു.
എടത്തോട്ടെ ഓട്ടോറിക്ഷ ഡ്രൈവർ കായക്കുന്നിലെ ബലരാമൻ(46)നെയാണ് വെള്ളരിക്കുണ്ട് എസ്ഐ ഹരികൃഷ്ണനും സംഘവും അറസ്റ്റുചെയ്തത്. രണ്ടുദിവസം മുമ്പാണ് ഭർത്യമതിയായ യുവതിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതി സംഭവം ഭർത്താവിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഭർത്താവ് നൽകിയ പരാതിയെ തുടർന്നാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ബലരാമനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
No comments