യുവതിയെ ഭർതൃവീട്ടിലെ കിടപ്പ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി മടിക്കൈ നാരയിലെ ജയന്റെ ഭാര്യ ശ്രീജ (35) യാണ് മരിച്ചത്
കാഞ്ഞങ്ങാട്: യുവതിയെ ഭർതൃ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ നാരയിലെ ജയന്റെ ഭാര്യ ശ്രീജ (35) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് നീലേശ്വരം പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. ശ്രീജയുടെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പോസ്റ്റ് മോർടത്തിനായി മൃതദേഹം പരിയാരം മെഡികൽ കോളജിൽ പോസ്റ്റ് മോർടം നടത്തി.
യുവതിയുടെ ഭർത്താവ് ഗൾഫിൽ നിന്നും ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. എട്ടാം ക്ലാസ് വിദ്യാർഥിയായ അദ്വൈത് ഏക മകനാണ്. പുതുതായി പണികഴിപ്പിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് നടക്കാനിരിക്കെയാണ്ടെ എല്ലാവരെയും ദുഖത്തിലാഴ്ത്തിയ മരണം സംഭവിച്ചത്.
നീലേശ്വരം ചിറപ്പുറം ആലിൻ കീഴിലെ പരേതനായ എറുവാട്ട് ഗോപിനാഥൻ നായർ - നളിന ദമ്പതികളുടെ മകളാണ്. സഹോദരൻ: ഷിജു(ഗൾഫ്).
No comments