വരഞ്ഞൂർ ഛത്രപതി സാംസ്‌കാരിക നിലയം ഹിന്ദു ഐക്യവേദി വർക്കിങ്ങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു
ബിരിക്കുളം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ വരഞ്ഞൂർ ചത്രപതി ശിവാജി വായനശാല & ഗ്രന്ഥാലയം നാടിനു സമർപ്പിച്ചു. ഹിന്ദു ഐക്യവേദി വർക്കിങ്ങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എസ്എസ് എൽ സി , പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ നിരവധി വിദ്യാർത്ഥികളെയും ആദരിച്ചു. അതോടൊപ്പം സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഉന്നതരായ പ്രതിഭകളെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി. പരിപാടിയുടെ ഭാഗമായി വായനശാലയിലേക്കുള്ള പുസ്തകങ്ങൾ ആർഷ വിദ്യാസമാജം ജില്ലാ പ്രസിഡണ്ട് അഡ്വ: മധുസൂദനൻ, സെക്രട്ടറി സതീഷ് ബാബു തുടങ്ങിയവർ ചേർന്ന് സമർപ്പണം ചെയ്തു. നാടിൻറെ നാനാഭാഗങ്ങളിൽ നിന്നും നിരവധി ആളുകളാണ് ചടങ്ങിലേക്ക് ഒഴുകിയെത്തിയത്. കുഞ്ഞി കൃഷ്ണൻ മാസ്റ്റർ പരപ്പ, ബാബു പുതുക്കുന്ന്, ചന്ദ്രൻ വരഞ്ഞൂർ, ഹരീഷ് കുമ്പളപള്ളി തുടങ്ങിയവർ ചടങ്ങിൽ ആശംസ അർപ്പിച്ച് സംസാരിച്ചു. കുമാരൻ നെല്ലിയടുക്കം ചടങ്ങിന് നന്ദി പറഞ്ഞു
No comments