തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ നടപടി വേണം ; വെള്ളരിക്കുണ്ട് തഹസിൽദാർക്കും ബളാൽ പഞ്ചായത്തിനും നിവേദനം നൽകി കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ
വെള്ളരിക്കുണ്ട് :ദിനംപ്രതി തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുമ്പോൾ ആശങ്കയിലാണ് മലയോരത്തെ വിദ്യാർത്ഥികളും, രക്ഷിതാക്കളും. ഇന്ന് രാവിലെ വള്ളിക്കടവ് സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ നായ്ക്കൂട്ടം ആക്രമിക്കാൻ പാഞ്ഞടുത്തപ്പോൾ കുട്ടിയുടെ കരച്ചിൽ കേട്ട് നാട്ടുകാരും അദ്ധ്യാപകരും നായ്ക്കളെ ഓടിച്ചു വിട്ടതും ഒടുവിലത്തെ സംഭവം..തെരുവ് നായയുടെ അക്രമത്തിൽ വലിയ ഒരു അപകടം ഉണ്ടാകാതിക്കാൻ ശക്തമായ നടപടി ഉണ്ടാകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് തഹസിൽദാർ മുരളി പി. വി. ക്കും, ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാധാമണിക്കും നിവേദനം നൽകി. കെ പി സി സി മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ,കൂട്ടായ്മ അംഗങ്ങൾ ആയ സുബിത് ചെമ്പകശെരി, ആൽബിൻ, കുഞ്ഞുമോൻ,എന്നിവരും കെ പി സി സി മൈനൊരിറ്റി വിഭാഗം നേതാക്കളായ കുഞ്ഞുമോൻ, ശിഹാബ്, ഷംസീർ എന്നിവർ പങ്കെടുത്തു.
No comments