Breaking News

പരപ്പ - ഇടത്തോട് റോഡരികിൽ അടിദ്രവിച്ചു അപകടാവസ്ഥയിൽ മരം ; നടപടിയെടുക്കാതെ അധികൃതർ


പരപ്പ : പരപ്പ - ഇടത്തോട് റോഡ്‌ അരികിൽ പരപ്പ ക്രിസ്ത്യൻ പള്ളിക്ക് സമീപം അടിദ്രവിച്ചു അപകടാവസ്ഥയിൽ മരം. നിരവധി തവണ നാട്ടുക്കാർ അറിയിച്ചിട്ടും നടപടിയെടുക്കാതെ അധികൃതർ. അടിഭാഗം പകുതിയോളം ഉണങ്ങി ദ്രവിച്ചത് കൊണ്ട് ശക്തമായ കാറ്റുവന്നാൽ മരം പൊട്ടിവീഴുന്നത് സമീപത്തുള്ള കെഎസ് ഇ ബി വൈദ്യുതലൈനിലായിരിക്കും.

ദിവസേന സ്കൂൾകുട്ടികളടക്കം നിരവധി കാൽനട യാത്രക്കാരും വാഹനങ്ങളും ദിവസേന കടന്നുപോകുന്ന പ്രധാന റോഡരികിലാണ് അപകടാവസ്ഥയിൽ മരം സ്ഥിതി ചെയ്യുന്നത്. മഴ ശക്തമാവുന്നതിന് മുൻപ് വേണ്ടപെട്ടവർ പരിശോധിച്ചു നടപടിയെടുത്തു അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments