Breaking News

ജി.എച്ച് എസ്.എസ് പരപ്പയിൽ എസ് പി സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു


പരപ്പ . ജിഎച്ച്എസ്എസ് പരപ്പയിൽ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. രാവിലെ നടന്ന അസംബ്ലിയിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി ,തുടർന്ന് ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന വീഡിയോ പ്രദർശനം നടന്നു. വൈകിട്ട് 3 30ന് പരപ്പ ടൗണിലേക്ക് ലഹരി വിരുദ്ധ റാലി സംഘടിപ്പിക്കുകയുണ്ടായി. എച്ച് എം ഇൻ ചാർജ് രജിത കെ വി, സീനിയർ അസിസ്റ്റൻ്റ് പ്രഭാവതി വി കെ, ദീപ പ്ലാക്കൽ, സുരേഷ് കുമാർ കെ.ശ്രീധരൻ തെക്കുംപാടൻ ,സ്മിത ആനന്ദ് എന്നീ അധ്യാപകരും വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർ പ്രകാശൻ വി.ശിശു സൗഹൃദ പോലീസ് ഓഫീസർ ഷാലി വി.ജെ.എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്കായി ലഹരി വിരുദ്ധ മുദ്രാവാക്യ രചന മത്സരവും സംഘടിപ്പിച്ചു.

No comments