വിജ്ഞാനത്തിൻ്റെ മധു പകർന്ന് ഉദിനൂർ സ്കൂളിൽ പുസ്തകവണ്ടിയുടെ പുസ്കകോത്സവം
ഉദിനൂർ: വായനാ മാസാചരണത്തിൻ്റെ ഭാഗമായി ഉദിനൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പുസ്തകവണ്ടി എത്തി. പുസതക പ്രദർശനത്തിൻ്റെയും വില്പനയുടെയും ഉദ്ഘാടനം നാടകപ്രവർത്തകൻ ഉദിനൂർ ബാലഗോപാലൻ മാസ്റ്റർ നിർവ്വഹിച്ചു. വ്യത്യസ്ത എഴുത്തുകാരുടെ ഏറ്റവും പുതിയ പുസ്തകങ്ങൾ വരെ പുസ്തവണ്ടിയിലുണ്ട്. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പുസ്തകവണ്ടി സന്ദർശിക്കാനും പുസ്തകം വാങ്ങാനും സൗകര്യമൊ രുക്കിയിട്ടുണ്ട്.പ്രദർശനവും വില്പനയും ചൊവ്വാഴ്ച അവസാനിക്കും. ഉദ്ഘാടന ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് സുബൈദ അധ്യക്ഷത വഹിച്ചു. കെ.നാരായണൻ സ്വാഗതം പറഞ്ഞു. ഡോ.ഇ.ഉണ്ണികൃഷ്ണൻ, പി.വി.ലത, സത്യൻ മാടക്കാൽ,നിഷാന്ത് ടി.വി, കെ.പി.മനോജ്, നബിൻ ഒടയഞ്ചാൽ തുടങ്ങിയവർ സംസാരിച്ചു.
No comments