Breaking News

പരപ്പ ഗവ: ഹയർസെക്കണ്ടറി സ്കൂളിലെ എൻ സി സി യുടെ നേതൃത്വത്തിൽ ഇന്റർനാഷണൽ യോഗാ ദിനവും സംഗീത ദിനവും സംയുക്തമായി ആഘോഷിച്ചു


പരപ്പ: പരപ്പ ഗവ: ഹയർസെക്കണ്ടറി സ്കൂളിലെ NCC യുടെ നേതൃത്വത്തിൽ ഇന്റർനാഷണൽ യോഗാദിനവും സംഗീത ദിനവും സമുചിതമായി ആചരിച്ചു. കിനാനൂർ - കരിന്തളം ഗ്രാമപ്പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സി.എച്ച് അബ്ദുൾ നാസർ ഉദ്ഘാടനം നിർവഹിച്ചു. PTA പ്രസിഡന്റ് പി.സുരേന്ദ്രൻ അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ  ശ്രീപതി എസ്.എം യോഗാദിന സന്ദേശം നൽകി. യോഗ ഇൻസ്ട്രക്ടർ.ടി. അനാമയൻ നമ്പ്യാർ, HM - in - charge ശ്രീമതി രജിത കെ.വി , എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. NCC ഓഫീസർ , First officer ശ്രീമതി വി.കെ.പ്രഭാവതി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി  പി.എം.ശ്രീധരൻ നന്ദിയും പറഞ്ഞു. തുടർന്ന് NCC cadets ന്റെ യോഗ പ്രദർശനം നടത്തി.  സജിത ടീച്ചറുടെ ഗാനാലാപനവും SPC cadets ന്റെ യോഗാ നൃത്തവും അരങ്ങേറി.

No comments