Breaking News

പരപ്പയിൽ വിദ്യാർത്ഥികൾക്ക് ഭീഷണിയായി തെരുവുനായ്ക്കൾ


പരപ്പ : പരപ്പയിലും പരിസരങ്ങളിലും വിദ്യാർത്ഥികൾക്ക് ഭീഷണിയായി തെരുവുനായ്ക്കൾ. പരപ്പ-പട്ളം റോഡിലും തെക്കേബസാറിലുമാണ് ഏറ്റവും കൂടുതൽ തെരുവുനായ്ക്കളുള്ളത്. ഇതുകാരണം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളിൽ പോകുന്നവരും ഭീതിയിലാണ്. പലപ്പോഴും തെരുവുനായ്ക്കൾ കാൽനടയാത്രക്കാർക്ക് നേരെ കുരച്ചുചാടുന്നത് പതിവ് സംഭവമാണ്. തെരുവുനായ്ക്കളുടെ അക്രമം പേടിച്ച് സ്കൂളിലേക്ക് പോകാതെ വിദ്യാർത്ഥികൾ വീട്ടിലേക്ക് തിരിച്ചുപോകുന്നതും പതിവാണ്. ഇതുകാരണം ഇവരുടെ ക്ലാസും നഷ്ടപ്പെടുന്നു. ഇരുചക്രവാഹനം വരുമ്പോൾ ഇവയ്നേരെ തെരുവുനായ്ക്കൾ കുരച്ചുചാടുന്നതും അപകടഭീഷണിയുണ്ടാവുന്നു. അതിനാൽ അടിയന്തിരമായും ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments