Breaking News

കാട്ടു പന്നി സ്കൂട്ടിയിൽ ഇടിച്ച് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു പെരിയ ചെക്കിപ്പള്ളത്ത് വെച്ചായിരുന്നു അപകടം


പെരിയ: കാട്ടു പന്നി സ്കൂട്ടിയിൽ ഇടിച്ച് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു. വില്ലാരംപതിയിലെ പരേതരായ രാമൻ - മാധവി ദമ്പതികളുടെ മകൻ കെ.വി. ബാബു മഠത്തിൽ (43) ആണ് മരിച്ചത് .

ഇന്നലെ എട്ട് മണിയോടെ പെരിയ ചെക്കിപ്പള്ളത്ത് വെച്ചാണ് സംഭവം .ഈ സമയം ഇതുവഴി കാറിൽ വരികയായിരുന്ന യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രാകേഷ് പെരിയയും അനീഷ് കാട്ടും വാഹനം നിർത്തി. തൊട്ടടുത്ത വീട്ടിലെ ഗോപാലകൃഷ്ണനെ വിവരം അറിച്ച ശേഷം പുല്ലൂർ പെരിയ പഞ്ചായത്തിന്റെ ആംബുലൻസിനെ വിളിച്ച് വരുത്തി വളരെ വേഗത്തിൽ ജില്ലാശുപത്രിയിൽ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാൽ കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് മാറ്റി. ചികിൽസക്കിടെ അർദ്ധരാത്രി 12.30ന് മരണം സംഭവിച്ചു. അപകടത്തിൽ സ്കൂട്ടിയിൽ പന്നിയിടിച്ച് പാടും രോമങ്ങളും കണ്ടെത്തി.

കാസർകോട് കുമ്പളയിലെ ബാറ്ററി സ്ഥാപനത്തിലെ ജീവനക്കരനായ ബാബു അവിവാഹിതനാണ്. സഹോദരങ്ങൾ: കെ.വി.നാരായണൻ ,ശാരദ

മൃതദേഹം ബേക്കൽ പോലിസ് ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും.

No comments