Breaking News

വെള്ളരിക്കുണ്ടിൽ സ്കൂൾ വിദ്യാർത്ഥിനികളെ തെരുവുനായ ഓടിച്ചു കുഴിയിൽ വീണ പെൺകുട്ടി ഹോസ്പിറ്റലിൽ


വെള്ളരിക്കുണ്ട്:  സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടികളെ തെരുവുനായ ഓടിച്ചു 'രക്ഷപെടാൻ ശ്രമിക്കവേ  മൂന്നു പെൺകുട്ടികളിൽ ഒരാൾ  ഒന്നരയാൾ താഴ്ചയുള്ള കുഴിയിലേക്ക് വീണു.

വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് ജംഗ്ഷനിൽ ഇന്ന് രാവിലെയാണ്  സംഭവം  . ഭീമനടി കാലിക്കടവിലെ റഷീദിൻ്റെ മകളും വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കൻ്ററി വിദ്യാർത്ഥിനിയുമായ നജുല മറിയ (17) മാണ് വീണ് പരുക്കേറ്റ് വെള്ളരിക്കുണ്ട് സഹകരണ ആശുപത്രിയിൽ ചികിൽസ തേടിയത്  കുഴിയിൽ വീണ കുട്ടിയെ നാട്ടുകാർ രക്ഷപെടുത്തി. കുട്ടിക്ക് കാലിന് പരുക്കുണ്ട്. കൂടുതൽ പരിശോധനകൾ നടത്തി വരുന്നു.

No comments