"പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കുട്ടികൾക്കുവേണ്ടി ലൈബ്രറികൾ സ്ഥാപിക്കണം" ബാലസംഘം ഭീമനടി വില്ലേജ് സമ്മേളനം സമാപിച്ചു
ഭീമനടി : പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കുട്ടികളുടെ ലൈബ്രറികൾ സ്ഥാപിക്കണമെന്ന് ബാലസംഘം ഭീമനടി വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി അനുരാഗ് പുല്ലൂർ ഉദ്ഘാടനം ചെയ്തു. കെ അശ്വിൻ അധ്യക്ഷനായി. അശ്വിൻ വിജയൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ശിഖ രാജീവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ഏരിയ കൺവീനർ എൻ വി ശിവദാസ്, ഏരിയ കോർഡിനേറ്റർ വി ഹരികൃഷ്ണൻ, വില്ലേജ് കോഡിനേറ്റർ ടി സുന്ദരേശൻ എന്നിവർ സംസാരിച്ചു. പി കുഞ്ഞിരാമൻ സ്വാഗതവും കെ ജെ നിധിൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അശ്വിൻ വിജയൻ(പ്രസിഡന്റ്),സി വി അഭിഷേക്, അമൃത(വൈസ് പ്രസിഡന്റ്), ശിഖ രാജീവൻ(സെക്രട്ടറി), സൗരവ്, വിസ്മയ (ജോയിന്റ് സെക്രട്ടറി). പി കുഞ്ഞിരാമൻ (കൺവീനർ), ടി സുന്ദരേശൻ(കോഡിനേറ്റർ)
No comments